Total Pageviews

Wednesday, October 20, 2010

പ്രണയപൂര്‍വ്വം അപര്‍ണ്ണ

എനിക്ക് ഭ്രാന്താണെന്ന് തന്നെ നിങ്ങള്‍ വിശ്വസിച്ചുകൊള്ളൂ.നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത വികാരങ്ങളും ബന്ധങ്ങളും എല്ലാം തന്നെ അസംബന്ധമാണെന്ന് തന്നെ ധരിച്ചുവെചോളൂ.നിങ്ങളുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല പക്ഷേ അത് ഞാന്‍ എന്നോട് ചെയ്യുന്ന തെറ്റാകും.നമ്മുടെ കാഴ്ചപാടുകള്‍ വ്യത്യസ്തമാകാം എന്നാല്‍എന്റ്റേതാണ് ശരിയെന്ന്‌ എനിക്കുറപ്പുള്ളിടത്തോള്ളം അതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതല്ലേ ഉത്തമം. എനിക്കെന്റ്റെ ജീവിതം പൂര്‍ണമായി ജീവിക്കണം.അതിനാല്‍ എന്നെ എന്റ്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും ഒപ്പം ജീവിക്കാന്‍ അനുവദിക്കുക.
മകള്‍ അപര്‍ണ്ണ

ഒരു കുറിപ്പെഴുതിവെച്ചു അപ്രത്യക്ഷമാകുന്നതിന്റ്റെ വിഡ്ഢിത്തം അറിയാഞ്ഞിട്ടോ മകളെക്കുറിച്ച്‌ ചിന്തിക്കുന്നവരുടെ വേദന മനസ്സിലാക്കാഞ്ഞിട്ടോ അല്ല,ജീവിതത്തെ അതിലുമേറെ ഗാഡമായി ഞാന്‍ പ്രണയിക്കുന്നത്‌ കൊണ്ട് എനിക്കിവിടം വിട്ടേ പറ്റൂ. അവള്‍ തീരുമാനിച്ചു.

Pack ചെയ്ത ഡ്രസ്സുകള്‍ക്കിടയിലേക്ക് അദ്ദേഹത്തിന്‍റ്റെ പുസ്തകങ്ങള്‍ തിരുകി വെക്കാന്‍ അവള്‍ മറന്നില്ല. പഴമയുടെ മണമുള്ള പുസ്തകങ്ങള്‍ . അവള്‍ ജനിക്കുന്നതിനു എത്രയോ മുന്‍പ് തന്റ്റെ വേഷം മനോഹരമായി കൈകാര്യം ചെയ്തു ഭൂമിയോടു ഗൂട്ബ്യെപറഞ്ഞു പോയ അവളുടെ പ്രണയിതാവിന്റ്റെ 'ചിന്താഗതികള്‍ '. ജീവിതത്തെ അല്‍പ്പം philosophical-ആയി കണ്ടുതുടങ്ങിയപ്പോള്‍ അവളുടെ കാഴ്ചപാടുമായി യോജിച്ച അവള്‍ കണ്ടെത്തിയ ഒരേ ഒരു വൃക്തി ചരിത്രമാണെന്നത് പ്രണയത്തിനൊരു തടസ്സമല്ലലോ.

ഒരു സഹയാത്രികനെ അവളെന്നും ആഗ്രഹിച്ചിരുന്നു. അവളുടെ പാതയില്‍ അവളോടൊപ്പം സഞ്ചരിക്കുവാന്‍. അവളുടെ മനസ്സിലെ സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താന്‍.അയാളിലൂടെ അവളെ തന്നെ മനസ്സിലാക്കാന്‍. ആ അറിവില്‍ അദ്ഭുതം കൂറാന്‍ .......

തകര്‍ത്തുപെയ്യുന്ന മഴയ്യില്‍ busstand-യിലെ ബഹളങ്ങള്‍ക്കിടയിലൂടെ അവള്‍ നടന്നു.അവള്‍ക്കു പുറപെടേണ്ട ബസ്സില്‍ അവളുടെ സീറ്റ് കണ്ടെത്തി അവള്‍ ഇരുന്നു. ലാപ്ടോപ്പിലൂടെ അവളുടെ വിരലുകള്‍ വേഗം ചലിച്ചു.  

സ്വപ്നങ്ങളില്ലെങ്കിലും സംവേദിക്കാന്‍ ഒരാളുള്ളപ്പോള്‍ എന്തിനു ആ സന്തോഷം കൈവിട്ടു എന്നെ ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു മനുഷ്യനോടൊപ്പം ജീവിച്ചു ജീവിതം നശിപ്പിക്കുന്നു. ജീവിതം ചില വിട്ടുവീഴ്ചകളാണെന്നു ചിലര്‍ പറയുന്നു. അങ്ങനെ വിട്ടുവീഴ്ചച്ചെയ്യാമായിരുന്നെന്കില്‍ മനുഷ്യര്‍ ഒരിക്കലും ഇവിടം വരെ എത്തുകില്ലായ്യിരുന്നു.നിങ്ങള്‍ ചെയ്യുന്നത് എത്ര ആയാസകരമോ പ്രയാസകരമോ ആകട്ടെ നിങ്ങളതില്‍ പൂര്‍ണമായി സന്തോഷിക്കുന്നെന്കില്‍ മാത്രം ചെയ്യുക.  

5 മിനിറ്റിനകം ബസ്സ് start ചെയ്യും. കുറച്ചു കാലം ഡല്‍ഹിയിലെ സുഹൃത്തിനൊപ്പം.ഇന്റ്റര്‍നെറ്റിലൂടെ പരിചയപെട്ടു എന്‍റെ ആരോ ആയി മാറിയ സുഹൃര്‍ത്ത്. എത്രയോ രാത്രികളില്‍ ഒരനാഥനായത്തിന്റ്റെ സുഖവും ദുഖവും ഉള്‍ക്കൊള്ളുന്ന അവന്‍റെ ശബ്ദം എന്‍റെ ഹെഡുഫോണില്‍ മുഴങ്ങിയിരിക്കുന്നു: "എന്‍റെ apartment- ന്‍റ്റെ വാതില്‍ നിനക്ക് വേണ്ടി എപ്പോഴും തുറന്നിട്ടിരിക്കുന്നു. നീയെന്നാഗ്രഹിക്കുന്നുവോ അന്ന് നിനക്കിവിടെ വരാം.എപ്പോള്‍ നീ പോകാനാഗ്രഹിക്കുന്നുവോ അന്ന് നിനക്ക് മടങ്ങാം.നീയിവിടെ പൂര്‍ണ്ണ സ്വതന്ത്രയായിരിക്കും." അവളുടെ ചിരിയാകും അവന്‍ കേള്‍ക്കുക. 
ഇന്ന് അര്‍പതീക്ഷിതമായ ഒരു രംഗപ്രവേശം.അവന്‍ നിനയ്ക്കാത്ത നേരത്തെ കോളിംഗ് ബെല്‍. അവനതെങ്ങനെ സ്വീകരിക്കും?

അനാഥനെന്ന കൂട്ടില്‍ അവന്‍ ഒതുങ്ങികൂടിയിരിക്കുന്നു.പക്ഷേ അവനെന്നെ നന്നായി മനസ്സിലാക്കിയിട്ടുണ്ടു. എന്തോ ഒരിക്കലും അവനെന്നെ ഭ്രാന്തിയെന്നു വിളിച്ചിട്ടില്ല.  

നിര്‍വചിക്കാനാവാത്ത എത്രയോ ആത്മബന്ധങ്ങളാല്‍ ഞാന്‍ ചുറ്റപ്പെട്ടിരിക്കുന്നു. ..എല്ലാം പ്രണയമാണ്. ജീവിചിരിക്കുന്ന ഓരോ നിമിഷത്തെയും ഞാന്‍ പ്രണയിക്കുന്നു.  
ചിന്ത അവളെ കൂടുതല്‍ ഉന്‍മേഷവതിയാക്കി. 
പുറത്തു തിമിര്‍ത്തു പെയ്യുതിരുന്ന മഴ തോന്നു . പുറത്തെ കോലാഹലങ്ങളിലേക്ക് ശീതീകരിച ബസ്സിന്‍െറ ജനല്‍പാളികള് താഴ്ത്തി. ഇരച്ചു കയറിവന്ന തണുത്ത കാറ്റ് തന്നെ തലോടുന്നതായി അവള്‍ക്കു തോന്നി .
സൂര്യന്റെ പുതുവെളിച്ചത്തില്‍ വോള്‍വോ ബസ്സിന്റെ തുറന്നിട്ട ഏക ജനാലയിലൂടെ പത്ത് വയസ്സുകാരന്‍ ബാലന്‍ മയില്‍പീലി നീട്ടി. അതുവാങ്ങി വിലയ്ക്കൊപ്പം പുഞ്ചിരിയും സമ്മാനിച്ചവള്‍ യാത്ര തുടര്‍ന്ന് .