Total Pageviews

Friday, June 29, 2012

ഒരു കുറിപ്പ്

എന്‍റെ ചുവരിലെ കൃഷ്ണന്‍
      
        ഇപ്പോള്‍ എന്‍റെ മുറിയുടെ ഭിത്തിയില്‍ കതകിനഭിമുഖമായി കൃഷ്ണന്‍റെ ഒരു ഫ്രെയിം ചെയ്ത ചിത്രം തൂക്കിയിട്ടുണ്ട്‌. ആദ്യമായി ഞാനി ചിത്രം കാണുന്നത് ഏതാണ്ട് രണ്ടു രണ്ടര കൊല്ലം മുമ്പാണ്  എന്‍റെ സുഹൃത്തിന്റെ  പുസ്തകത്തില്‍ കുറെ തുണ്ടുകളായി.അതെ സുഹൃത്തിന്റെ  കസിന്‍ ചേച്ചിയാണ് ഈ ചിത്രം വരച്ചത്.
               വളരെ യാദ്രിശ്ചികമായിട്ടാണ അവളുടെ പുസ്തകത്തില്‍ ഞങ്ങളത്  കണ്ടെത്തിയത് .കൈയ്യില്‍ കിട്ടിയ ഒരൊറ്റ തുണ്ടില്‍ നിന്ന് തന്നെ ,ലോകത്തിലെ എല്ലാ epics -ഇലും  ഏറ്റവും സുന്ദരനെന്നു വിശേഷിക്കപെടുന്ന കൃഷ്ണന്‍ ആണെന്നത് വ്യക്തം. നീട്ടിവളര്‍ത്തിയ തലമുടിയും തലയിലെ മയില്പീലിയുമോക്കെയായി പെണ്ണിന്‍റെ എല്ലാ characteristics  -
ഉം ഉണ്ടായിട്ടും അങ്ങനെ ഒരു ചീത്ത പേര് കേട്ടിട്ടില്ലാത്ത സാക്ഷാല്‍ 'ശ്രീ'കൃഷ്ണന്‍. ആദ്യം അത് മറ്റാരെങ്കിലും കീറിയതായിരിക്കും എന്നാന്നോര്‍ത്തെത്. എന്നാല്‍ താന്‍ തന്നെയാണവീരകൃത്യം ചെയ്തതെന്ന് അവള്‍ തുറന്നു പറഞ്ഞു.പലപ്പോഴും അവള്‍ കൃഷ്ണനെ വിളിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്, പിന്നെ അവളെന്തിന്നു ഈ ചിത്രം കീറിമുറിച്ചു? ഇനി അത് വരച്ച ചേച്ചിയോടുള്ള വല്ല നീരസവുമാവുമോ?അതോ വല്ല ആഗ്രഹ ലബ്ധിക്കുണ്ടായ തടസ്സമോ? അങ്ങനെ കുറെ ചോദ്യങ്ങള്‍ ഉന്നയിക്കുംമുമ്പ് തന്നെ എന്‍റെ കൈയ്യില്‍ കിട്ടിയ തുണ്ട് പിടിച്ചുവാങ്ങി അവള്‍ പുസ്തകം അടച്ചു വെച്ച്,എന്നിട്ട് അത് 'അവര്‍ ' തമ്മിലെ സ്വകാര്യ പ്രശ്നമെന്ന് പറഞ്ഞു ഒഴിഞ്ഞു.പിനീട് തിരക്കിയെന്ക്കിലും പ്രയോജനമുണ്ടായില്ല. ശെരി ഞാനെന്തിനു അവരുടെ കാര്യത്തില്‍ ഇടപെടണം! ചിലപ്പോള്‍, അവള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് മനസ്സിലായതുകൊണ്ടാവാം, മനുഷ്യസഹജമായ അസൂയയോടെ  ഞാനാ  ചാപ്റ്റര്‍ ക്ലോസ് ചെയ്തത്.
                പക്ഷെ ചിത്രത്തിന്‍റെ ഒരു പകര്‍പ്പ് എനിക്കുതെരാമെന്നു അവള്‍ സമ്മതിച്ചു.അങ്ങനെ ഏതോ പരീക്ഷ കാലത്ത് എനിക്കതവള്‍ സമ്മാനിച്ചു;ഒരു enlarged copy . നല്ല ചുവന്ന background -ഇല്‍ കടുംനീല നിറത്തിലാന്നു ചിത്രം തീര്‍ത്തിരിക്കുന്നത്. കാര്‍വര്‍ണ്ണന്‍ കരിമുഖില്‍വര്‍ണ്ണന്‍ എന്നൊക്കെ കേട്ടിട്ടുന്ടെങ്കില്ലും ആരും അത്ര ഇരുണ്ട കൃഷ്ണനെ വരച്ചു ഞാന്‍ മുമ്പ്  കണ്ടിട്ടില്ല ,എന്നിട്ടും ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച്  ഏറ്റവും  സുന്ദരനായ കൃഷ്ണന്‍ .നിഷ്കളങ്കതയും പ്രണയവും തുളുമ്പുന്ന ഒരു കൗമാരക്കാരന്‍.
                ഞാന്‍ അവനെ ഒരു ലാപ്പ് കിട്ടിയ സന്തോഷത്തോടെ എന്‍റെ എഴുത്ത് മേശക്കു മുമ്പില്‍ ഒട്ടിച്ചുവെച്ചു.അതുകൊണ്ട് തന്നെ ഞാന്‍ എപ്പൊഴും അവനെ നോക്കിയിരുന്നു. അങ്ങനെ ഒന്നൊന്നര കൊല്ലം അവിടെ. പിന്നെ ആ സ്ഥലം ഒരു അലമാര കൈയേറിയപ്പോള്‍ ജനാലക്കല്‍ ചുരുണ്ടുകൂടി ഏഴെട്ടു മാസം.ശേഷം ഫ്രെയിം ചെയ്യാനുള്ള ആഗ്രഹത്താല്‍ തുടച്ചുവൃത്തിയാകി സ്വീകരണമുറിയില്‍ കൊണ്ടുവെച്ചു, അവിടെയും ചിലവിട്ടു കാണും നാലഞ്ചു മാസം.ഇതിനെല്ലാം ശേഷമാണ് അവനെ ഫ്രെയിം ചെയ്തതും  ഇപ്പോഴുള്ള സ്ഥാനത്ത് തൂക്കിയതും.

               എന്നാല്‍ ഏറ്റവും വലിയ തമാശ; ഞാന്‍ ഇതുവരെ തിരിച്ചറിയാതെ പോയ ഒരു element , വാസ്തവത്തില്‍ അതാണ്‌ എന്നെ ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്.എന്തെന്നാല്‍ ഇപ്പോള്‍ ഇതെഴുതുമ്പോള്‍  മാത്രമാണ് ഞാന്‍ അവന്‍റെ കണ്ണുകള്‍ ശ്രദ്ധിച്ചത്.എന്‍റെ മുറിയുടെ ഒരു കോണില്‍    നിന്ന് എല്ലായിടവും നോക്കി കാണുകയാണ് Mr. . മുറിയുടെ ഏതു ഭാഗത്ത് നിന്ന് നോക്കിയാലും കണ്ണന്‍റെ കണ്ണുകള്‍ നമ്മളെ തന്നെ നോക്കുന്നു എന്ന അദ്ഭുതം ഞാന്‍ എന്തേ ഇതുവരെ  തിരിച്ചറിഞ്ഞില്ല. ഞാന്‍ ഇത്രനാളും   ഒരൊറ്റ കോണില്‍   നിന്ന് മാത്രം   നോക്കി കണ്ടതിന്റെ അപാകതയാവാം  ചിലപ്പോള്‍.
                ഇപ്പോള്‍ എന്‍റെ എഴുത്ത് മേശയുടെ  മുമ്പില്‍ ഇരിക്കുമ്പോള്‍ , കട്ടിലില്‍  കിടക്കുമ്പോള്‍ , മുറിയിലേക്ക്  കയറുമ്പോള്‍  എപ്പോള്‍  എങ്ങനെ  നോക്കിയാലും  കണ്ണന്‍  എന്നെ തന്നെയാണ്  നോക്കുന്നത്. അങ്ങനെ ഞാന്‍ ഉണരുമ്പോഴും  ഉറങ്ങുമ്പോഴും  വായിക്കുമ്പോഴും  എഴുതുമ്പോഴും  എന്നെ തന്നെ അക്ഷമനായി  നോക്കിയിരിക്കുന്ന  അവന്‍റെ കണ്ണുകള്‍ എന്നെ ഇപ്പോള്‍  വീണ്ടും  creator-നെ  ഓര്‍മിപ്പിക്കുന്നു  .ഞാന്‍ ഒരിക്കലും  കണ്ടിട്ടില്ലാത്ത  കേള്‍ക്കുക  മാത്രം  ചെയ്തിട്ടുള്ള   ആ കരങ്ങളുടെ  അട്ഭുതത്തിനെ. Really worship you. 

               

Friday, March 23, 2012

ജീവിതം വായിക്കുമ്പോള്‍ ...



'സിദ്ധാര്‍ത്ഥ' വായിക്കും മുമ്പ് തന്നെ
അവന്‍ കണ്ടെത്തിയ ജീവിതം
എനിക്ക് പരിചിതമാന്നെന്ന ഗര്‍വോടെയാണ്
ഹെസ്സെയുടെ പുസ്തകം അടച്ചുവെച്ചത്‌.
ഏകാന്തതയെ പ്രനയിച്ചുതുടങ്ങിയത്തോടെ
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാണെന്നു
സ്വയം അഹങ്കരിക്കുകയും ചെയ്തു.
അപ്പോഴോ മറ്റോ ആണ് മുന്‍പരിചയം
ഉണ്ടായിരുന്നെങ്കിലും നീയുമായി അടുത്തത്.

ആദ്യം ഞാന്‍ മാത്രം പറഞ്ഞു കൊണ്ടിരുന്നു
നീ കേള്‍കുകയാണെന്ന് തന്നെ കരുതി
പക്ഷെ ഞാന്‍ ഓഷോയെ ഉരുവിടുമ്പോഴൊക്കെ ,നീ
എന്തൊക്കെയോ മോറി വെളുപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഒരുപാടു വൈകി തിരിച്ചറിഞ്ഞു ;
എന്‍റെ വാക്കുകള്‍ക്കു ശബ്ദത്തിന്റെ തുണ ഉണ്ടായിരുന്നില്ലെന്ന്!
നീ അനുഭവിക്കുകയും ഞാന്‍ വായിക്കുകയും ചെയ്ത ജീവിതം
കാക്കയേയും കുയിലിനേയും പോലെ അന്യോന്യം ഉറ്റുനോക്കി.
തെറ്റ് പറ്റിയെന്നു പറയുന്നത് തോല്‍വിക്ക് സമാനമായിരുന്നു .
കീഴടങ്ങുവാന്‍ എനിക്ക് തീരെ വയ്യ...നിന്‍റെ മുമ്പില്‍ !...
'നിന്ദിതരും പീഠിതരും' വായിച്ചു കഴിഞ്ഞു
ഇപ്പോള്‍, 'പാവങ്ങള്‍ ' അന്വേഷിക്കുന്നു, നിന്‍റെ ജീവിതം പഠിക്കാന്‍!.