'സിദ്ധാര്‍ത്ഥ' വായിക്കും മുമ്പ് തന്നെ
അവന്‍ കണ്ടെത്തിയ ജീവിതം
എനിക്ക് പരിചിതമാന്നെന്ന ഗര്‍വോടെയാണ്
ഹെസ്സെയുടെ പുസ്തകം അടച്ചുവെച്ചത്.
ഏകാന്തതയെ പ്രനയിച്ചുതുടങ്ങിയത്തോടെ
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാണെന്നു
സ്വയം അഹങ്കരിക്കുകയും ചെയ്തു.
അപ്പോഴോ മറ്റോ ആണ് മുന്‍പരിചയം
ഉണ്ടായിരുന്നെങ്കിലും നീയുമായി അടുത്തത്.
ആദ്യം ഞാന്‍ മാത്രം പറഞ്ഞു കൊണ്ടിരുന്നു
നീ കേള്‍കുകയാണെന്ന് തന്നെ കരുതി
പക്ഷെ ഞാന്‍ ഓഷോയെ ഉരുവിടുമ്പോഴൊക്കെ ,നീ
എന്തൊക്കെയോ മോറി വെളുപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഒരുപാടു വൈകി തിരിച്ചറിഞ്ഞു ;
എന്‍റെ വാക്കുകള്‍ക്കു ശബ്ദത്തിന്റെ തുണ ഉണ്ടായിരുന്നില്ലെന്ന്!
നീ അനുഭവിക്കുകയും ഞാന്‍ വായിക്കുകയും ചെയ്ത ജീവിതം
കാക്കയേയും കുയിലിനേയും പോലെ അന്യോന്യം ഉറ്റുനോക്കി.
തെറ്റ് പറ്റിയെന്നു പറയുന്നത് തോല്‍വിക്ക് സമാനമായിരുന്നു .
കീഴടങ്ങുവാന്‍ എനിക്ക് തീരെ വയ്യ...നിന്‍റെ മുമ്പില്‍ !...
'നിന്ദിതരും പീഠിതരും' വായിച്ചു കഴിഞ്ഞു
ഇപ്പോള്‍, 'പാവങ്ങള്‍ ' അന്വേഷിക്കുന്നു, നിന്‍റെ ജീവിതം പഠിക്കാന്‍!.
അടച്ചുവെച്ച സിദ്ധാര്‍ഥ
ReplyDeleteഒന്നു കൂടി തുറന്നു നോക്കൂ.
അതിലുണ്ട് ഇതെല്ലാം.
ഇതിനപ്പുറവും.
സ്വസ്തി. ശാന്തി.
tnx sir for visitin nd commentin...i didnt ever expct that u people ll visit my blog..im so so happy n xcitd..
Delete