Total Pageviews

Saturday, April 9, 2011

Tea With Rapist

Tea With Rapist


                     അയാള്‍ എന്‍റെ ചായയില്‍ നിറയ്ക്കേണ്ട മധുരത്തെ കുറിച്ച് അല്പം ശങ്കയോടുകൂടി അത് നിര്‍വ്വഹിച്ചു.
ടി പാക്കറ്റ് കുറച്ചുനേരം ചായയില്‍ നിര്‍ത്തിയത് ഞാന്‍ ശ്രദ്ധിച്ചു.
            
        "Have it."

അഞ്ചാം  നിലയിലെ ചില്ലിട്ട AC restaurent -ല്‍  എന്‍റെ ഒട്ടിയ ഹാന്‍ഡ്‌ ബാഗിലേക്ക് നോക്കികൊണ്ടയാല്‍  പറഞ്ഞു.
അയാളുടെ വാക്കുകളില്‍ നേരത്തെ നിറഞ്ഞുനിന്നിരുന്ന ധാര്‍ഷ്ട്യവും പരിഹാസവും മറഞ്ഞുപോയിരിക്കുന്നു. പകരം മറ്റെന്തോ വികാരങ്ങള്‍ നിറഞ്ഞിട്ടുണ്ട്‌. അതില്‍ ആശ്ചര്യം അല്പം മുന്നിട്ട് നില്‍ക്കുന്നു എന്ന് പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല.

ഇന്നലെ വളരെ മാന്യനായ ഒരു മനുഷ്യന്‍ എന്ന നിലയിലാണ് ഞാനിയാളെ  പരിചയപെട്ടത്.24 മണികൂര്‍ അതിനുള്ളില്‍ എല്ലാം തിരിഞ്ഞിരിക്കുന്നു. 
ചിലപ്പോള്‍ ഇയാളും ഇങ്ങനെ കരുത്‌നുണ്ടാവും.സ്ഥിരം പ്രതീക്ഷകളുടെ വീഡിയോകളും ഫോട്ടോകളുമായി tea table -നു എതിര്‍വശത്തേക്ക് എന്നെ ക്ഷണിച്ചുവരുത്തുമ്പോള്‍ ഇത്തരം ഒരു പ്രതികരണം...അയാള്‍...never! 

       ഒരു ചായ പകര്‍ന്ന ലഹരിയില്‍ തിളങ്ങിയ അയാളുടെ കണ്ണുകളില്‍,എനിക്ക് എട്ടോ ഒമ്പതോ വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ -വീട്ടില്‍ ഞാന്‍ തനിച്ചാണെന്ന് അറിയുന്ന  നേരം-ഒരു ചായ കുടിച്ചുപോകാനെത്തിയ ബന്ധുവിന്‍റെ മുഖം തെളിഞ്ഞു.                    
         
        "But you haven't reached puberty at that time." നിര്‍വികാരനായി അയാള്‍ പറഞ്ഞു.
        
        "ഹും,ഇത് പ്രായത്തിന്‍റെ പ്രശ്നം തന്നെയാണ്.ഞാന്‍ അന്നൊരു കൊച്ചു കുട്ടി ആയിരുന്നു എന്നത് തന്നെയാണ് ഇവിടെ പ്രധാനം.ഒരൊമ്പത് വയസ്സുകാരിയില്‍ നിന്ന് എന്ത്  reaction ആണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?
എന്തോ സംഭവിച്ചു എന്നോര്‍ത്തു സ്തംഭിച്ചു പോയ ഒരു ബാല്യത്തെ മനസ്സില്‍ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല.അയാള്‍..അയാള്‍ തന്നെ അവളുടെ വായ മൂടികെട്ടിയപ്പോള്‍ ഒന്നും ആരോടും പറയാതെ..
അറിവില്ലായ്മയുടെ എല്ലാ ഭയങ്ങളോടും  കൂടി...
          It was terrible.
     You can't never conceive it ." 

ആരുന്നതിനുമുമ്പ്   ഒരു കവിള്‍ ചായ കുടിച്ചു.കൈയ്യില്‍  തലചായിച്ചു കുറച്ചുനേരം ഇരുന്നപ്പോള്‍ ഒരാശ്വാസം.
     മുഖമുയര്‍ത്തിയപ്പോള്‍, he seemed restless.നിസ്സംഗധയോടെ അയാള്‍ പറഞ്ഞു.
        "പത്തു പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സംഭവം നിന്നെ ഇപ്പോഴും haunt ചെയ്യുന്നെങ്കില്‍ നിനക്കൊരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണ് ഇന്നലെ കടന്നു പോയത്.അതിന്‍റെ തെളിവുകള്‍ എന്‍റെ കൈയ്യില്‍ ഭദ്രവും."
ഗൗരവത്തോടെ അയാള്‍ തുടര്‍ന്ന്.
          "എനിക്കും നിനക്കും ജീവിക്കണം."


          "അതെ ജീവിക്കണം.നിങ്ങള്‍ക്കത് എങ്ങനെയുമാവാം ,ഏതു രീതിയിലും.ഞാന്‍ മനസ്സിലാക്കിയിടത്തോളം നിങ്ങളുടെ ജീവിതം പണത്തില്‍ മാത്രമാണ്.അതിനുവേണ്ടി ഏതറ്റംവരെയും നിങ്ങള്‍ പോകും.ആരെയും കൊല്ലും.നിങ്ങളെ ഞാന്‍ കുറ്റപെടുത്തുന്നില്ല.
       പണ്ട് സ്കൂളില്‍ മോറല്‍ സൈന്‍സ് പുസ്തകത്തില്‍ ഒരു കഥ വായിച്ചിട്ടുണ്ട്.
       യേശുവിന്‍റെ  മണവാട്ടി ആകയാല്‍ തന്‍റെ പരിശുദ്ധി നശിപ്പിക്കാന്‍ ശ്രമിച്ച പുരുഷന്‍റെ  മുമ്പില്‍ വെച്ച് ഒരു ചില്ല് കഷ്ണം കൊണ്ട് ഉദരം പിളര്‍ത്തി  ആത്മാഹുതി ചെയ്ത കന്യാസ്ത്രിയുടെ കഥ.
അവരെ വാഴ്ത്തപെട്ടവളക്കുന്ന സമൂഹമാണ് നമുക്കുള്ളത്.ഇത്തരം കഥകള്‍ വയിച്ചുവളരുന്ന തലമുറയും.     
 
So  നിങ്ങളുടെ തൊഴില്‍ നല്ലൊരു സമ്പാധന മാര്‍ഗം തന്നെയാണ്.Professionalism -ത്തിന്‍റെ ലോകത്തെ ഒരു apt പ്രൊഫഷണല്‍ .'A professional rapist'.hm..its ഫൈന്‍."




           "നീ എന്‍റെ ജീവിതത്തെ കുറിച്ച് ആശങ്കപെടെണ്ട.അതെന്‍റെ ഇഷ്ടം പോലെ ഞാന്‍ നോക്കികൊള്ളാം ."
പണ്ട് നീ പലതും വായിച്ചിരിക്കാം അനുഭവിചിരിക്കാം.ഇനിയും ദുരനുഭവങ്ങള്‍ വന്നടിയതിരിക്കാന്‍ വേണ്ടിയാണ്‌ നിന്നെ ഞാന്‍ വിളിച്ചത്."
ഒരു നിമിഷത്തിനു ശേഷം അയാള്‍ തുടര്‍ന്ന്.
         "ഞാന്‍ ഇതാദ്യമായല്ല....നീ പറഞ്ഞതുപോലെ തികച്ചും professional
ഞാന്‍ മൂലം ഇതുവരെ  മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.ആത്മഹത്യ ചെയ്യാനുള്ളവര്‍ അത് ചെയ്തിരിക്കും .ഞാന്‍ ഒരു നിമിത്തം മാത്രം.It 's usual in our society."

         "എന്‍റെ case നിങ്ങളുടെ ഫിലോസഫിക്ക്  ഒരപവാദമാണെന്ന്. മനസ്സിലാക്കികൊള്ളൂ.നിന്‍റെ ലിസ്റ്റിലെ നാലാം സ്ഥാനക്കാരിയാവില്ല ഞാന്‍.ജീവിതം ശരീരമാണെന്ന്  ഞാന്‍ കരുതുന്നില്ല.അത്തരം ചിന്തകള്‍ തനി വിഡ്ഢിത്തമാണ്.
 അതുവഴി സമ്പാധിക്കുന്നവര്‍......  
ജീവിക്കുക എന്നതിലുപരിയായി മറ്റെന്താണുള്ളത്?നിങ്ങള്‍ മാത്രമല്ല ഞാനും മറ്റെല്ലാവരും അതാഗ്രഹിക്കുന്നു,നിങ്ങള്‍ കൊന്നു കളഞ്ഞ പെണ്‍കുട്ടികളും അതാഗ്രഹിച്ചിരുന്നു,അവരെ വലയംചെയ്ത 
കപട സദാചാരബോധം മൂലം അവര്‍ തന്നെ അത് നശിപ്പിച്ചെങ്കില്ലും.          നിങ്ങളുടെ profession -ഇലെ ആദ്യത്തെ  mistake ആണ് നിങ്ങളുടെ മുമ്പില്‍ ഇരിക്കുന്നത്. "

AC യുടെ തണുപ്പില്ലും അയാളുടെ നെറ്റിയില്‍ വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞു.എന്‍റെ കണ്ണിലേക്കു നോക്കാന്‍ ശ്രമിച്ചുകൊണ്ട്‌   അയാള്‍ പറഞ്ഞു.
         
          "ഒരു chance കൂടി ഞാന്‍ നിനക്ക് നല്‍കാം.നിന്‍റെ ജീവിതം safe ആണോ എന്നു നിര്‍ണ്ണയിക്കുന്നത് നിന്‍റെ കഴിവ്.ഇനി ഒരേ ഒരു meeting.
                I need ready cash."
        
          "ഇനി ഒരു മീറ്റിങ്ങിന്റ്റെ   കാര്യം എനിക്കില്ല,നിങ്ങള്‍ക്കുണ്ട്‌ ,എനിക്കറിയാം.
          പിന്നെ,എന്‍റെ ഭൂതകാലം നിങ്ങള്‍ക്ക് മുമ്പില്‍ തുറന്നു വെച്ചത് സഹതാപത്തിന് വേണ്ടിയല്ല.പ്രതേകിച്ചു  നിങ്ങളെ പോലൊരു മനുഷ്യനില്‍ നിന്ന്.നിങ്ങള്‍ പറഞ്ഞത്  ശരിയാണ്,ആ സംഭവം എന്നെ haunt ചെയ്യുന്നുണ്ട്.അതിലുമേറെ it was and it is tormenting me .കുറച്ചുകാലം മുമ്പ് വരെ അതിന്‍റെ ഓര്‍മകള്‍ പോലും ഞാന്‍ ഭയന്നു.പക്ഷേ ഇപ്പോള്‍ അവള്‍ അനുഭവിച്ച സംഘര്‍ഷമാന്നെന്നെ ഉപദ്രവിക്കുന്നത് .
         -അച്ഛനെ പോലും ഭയത്തോടെ നോക്കിപോയ അവസ്ഥ.ഇത്തരം സംവാദങ്ങളില്‍ തെറ്റുകാരിയെപോലെ  വീര്‍പ്പുമുട്ടിയ അവളുടെ കുഞ്ഞു മനസ്സ്.പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം തുമതിയായപ്പോള്‍,കുളിമുറിയിലെ ഇരുട്ടില്‍ വല്ലപ്പോഴും പൊന്തി വരുന്ന വയര്‍ പൊത്തിപിടിച്ച്‌ തേങ്ങിയ അവളുടെ നിരക്ഷരത.-   "          

അയാള്‍ ഒന്നും പ്രതികരിച്ചില്ല .മേശമേലിരുന്ന എന്‍റെ ഹാന്‍ഡ്‌ ബാഗില്‍ ആയിരുന്നു അയാളുടെ കണ്ണുകള്‍.
       
         "ഒരുപക്ഷേ എന്നെപോലോരുത്തിയെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ക്കിത് ദഹിക്കില്ല, എനിക്കറിയാം.നിങ്ങള്‍ വിശ്വസിച്ചുകൊള്ളൂ,എന്നില്‍ നിന്നൊരു നേട്ടവും നിങ്ങള്‍ക്കുണ്ടാവില്ല.
നിങ്ങളുടെ മൊബൈലിലെ ഫോട്ടോസും വീടിയോസ്സും ഒന്നും തന്നെ എന്നെ ബാധിക്കില്ല.
അവയ്ക്ക് എന്‍റെ nudity പകര്‍ത്താന്‍ സാധിചിരിക്കും;but it can't read me ,my mind ,what I have developed through my regular chat with solitude.
         വീര്‍പ്പുമുട്ടലിനിടയില്‍ എനിക്ക് നഷ്ടപെട്ടുപോയ ബാല്യത്തിന്‍റെ ഓര്‍മ്മകളില്‍ ഇന്നലത്തെ സംഭവം,അതെന്നെ ഒരിക്കലും വേട്ടയാടുകില്ല.
    virility വിര്‍ഗിനിടി ഇതൊന്നും തന്നെ എന്‍റെ ലോകത്തില്ല."

അവന്‍റെ മുഖത്തു വീണ്ടും ഗൗരവം കടന്നു വന്നു.ധാര്‍ഷ്ട്യത്തിന്‍റെ  മുഖം മൂടി അണിയാന്‍ കഴിയാത്തവണ്ണം അവന്‍  ചൂളി പോയിരിക്കുന്നു.
അടുത്ത  മേശയിലേക്കാന്നയാള്‍  ഇപ്പോള്‍ നോക്കുന്നത്.സപ്ലെയെരുടെ കൈയ്യില്‍ നിന്ന് പാത്രം മേശയില്‍ വീണുടഞ്ഞു.നിശബ്ദമായി.
 ഗൗരവത്തോടെ തന്നെ അയാള്‍ സംസാരിച്ചു തുടങ്ങി.

        "നീ എന്നെ ഭയക്കുന്നില്ല,നിന്നെ ഭയപ്പെടുത്താന്‍ തക്ക വണ്ണം ഒന്നും തന്നെ എന്‍റെ പക്കല്‍ ഇല്ല.അപ്പോള്‍ ഞാന്‍ നിന്നെ ഭയപെടേണം.നിനക്ക് ഇഷ്ടം പോലെ പ്രവര്‍ത്തിക്കാം,ആരെയും വിവരമരിയിക്കാം.എന്‍റെ പിന്നില്‍ വേറാരും ഇല്ല അതുകൊണ്ട് തന്നെ നിനക്ക് എന്നെ നശിപ്പിക്കുക വളരെ എളുപ്പമാണ്.
പക്ഷെ എനിക്ക് രക്ഷപെട്ടേ മതിയാകൂ."

      അയാള്‍ എഴുന്നേറ്റു.
കുടിച്ചുതീര്‍ക്കാത്ത ചായ കപ്പ് ബാക്കിയാക്കി ഞാനും.
മേശക്കടിയില്‍ ആരാലും ശ്രദ്ധിക്കപെടാതെ  നശിപ്പിക്കപെട്ട മെമൊറി കാര്‍ഡു മേശകാലിനോടരുമി കിടന്നു.

യാതൊരു അസാധാരണത്ത്വവുമില്ലാതെ  എന്‍റെ ഒരു ദിനം കൂടി കടന്നു പോയി.
അവനതു അപ്രതീക്ഷിതമായിരുന്നു. restaurent -ല്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ തന്‍റെ തിരഞ്ഞെടുപ്പിലെ പിഴവ് മാത്രമാന്നു  ഇപ്പോള്‍ തന്‍റെ ഹൃദയത്തിന്‍റെ ഖനം വര്‍ധിപ്പിക്കുനതെന്ന് വിശ്വസിക്കാന്‍ അവന്‍ ശ്രമികുകയായിരുന്നു.   









5 comments:

  1. nice. ith verum orru story mathramalla. its reality in society. othiri makkal anubavikunna nombaram. innium ithupolulla maragal samuhathine munnil avatharipikuka.

    ReplyDelete
  2. gud i really liked it. u had a mch mch better improvement in writing.keep writing. all d best............

    ReplyDelete
  3. sandarshanathinum commntsinum nandhi....

    ReplyDelete
  4. bhasha maari varunnundu.kadhayil ithra adhikam pirimurukkam varutthathe onnu sramikkoo.oru maatam engane irikkunnennu nokkoo

    ReplyDelete